ചരല്‍ക്കുന്ന് ക്യാമ്പിലെടുത്ത തീരുമാനത്തില്‍ ഉറച്ച് നില്ക്കും: മോന്‍സ് ജോസഫ്
Update: 2017-01-17 09:06 GMT
പാര്‍ട്ടിയുടെ ഈ തീരുമാനം ജനങ്ങളിലേക്കും പാര്ട്ടിപ്രവര്ത്തകരിലേക്കും എത്തിക്കാന്‍ പാര്‍ട്ടി കമ്മറ്റികള്‍ വിളിച്ചുകൂട്ടുമെന്ന് മോന്‍സ് ജോസഫ്
യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് പ്രത്യേക ബ്ലോക്കായി ഇരിക്കാനും എല്ലാ മുന്നണികളോടും സമദൂരം പാലിച്ച് മുന്നോട്ടുപോകാനുമുള്ള ചരല്‍ക്കുന്ന് ക്യാമ്പിലെ പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പാര്‍ട്ടിയുടെ ഈ തീരുമാനം ജനങ്ങളിലേക്കും പാര്ട്ടിപ്രവര്ത്തകരിലേക്കും എത്തിക്കാന്‍ പാര്‍ട്ടി കമ്മറ്റികള്‍ വിളിച്ചുകൂട്ടും. തീരുമാനത്തിന് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും മോന്‍സ് ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു.