ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രിയും ക്രിക്കറ്റ് താരങ്ങളും കേരളത്തിലെത്തും

Update: 2017-02-09 12:07 GMT
Editor : admin
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രിയും ക്രിക്കറ്റ് താരങ്ങളും കേരളത്തിലെത്തും
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രിയും ക്രിക്കറ്റ് താരങ്ങളും കേരളത്തിലെത്തും
AddThis Website Tools
Advertising

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും. പ്രമുഖ ക്രിക്കറ്റ് താരങ്ങളും പ്രചാരണത്തിനെത്തും.

നരേന്ദ്രമോദി പങ്കെടുക്കുന്ന ആറു റാലികള്‍. കാസര്‍ഗോഡ്, പാലക്കാട്, കോഴിക്കോട്, എറണാകുളം, കുട്ടനാട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലാണ് മെയ് ആദ്യവാരം മോദി എത്തുക.

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മെയ് ഒന്നു മുതല്‍ 15 ാം തിയ്യതിവരെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. 14 ജില്ലകളിലായി 20 റാലികള്‍ അമിത്ഷാ നയിക്കും.

സുഷമാ സ്വരാജ് തിരുവനന്തപുരത്തും രാജ്നാഥ് സിംഗ് കാസര്‍ഗോഡും റോഡ് ഷോയില്‍ പങ്കെടുക്കും. അനുരാഗ് ഠാക്കൂര്‍ തിരുവന്തപുരത്തും ചെങ്ങന്നൂരും നടക്കുന്ന പ്രചരണങ്ങളില്‍ പങ്കെടുക്കും. കസ്തൂരിരംഗന്‍ വിഷയമാകുന്ന ഇടുക്കിയില്‍ പ്രകാശ് ജാവദേദ്കര്‍ പങ്കെടുക്കും. രാജീവ് പ്രതാപ് റൂഠി, ജെ.പി നഡ്ഡ, വെങ്കയ്യനായിഡു, സ്‍മൃതി ഇറാനി തുടങ്ങിയ കേന്ദ്ര മന്തിമാരും വിവിധ റാലികളില്‍ പങ്കെടുക്കും.

ക്രിക്കറ്റ് താരങ്ങളെ തിരുവനന്തപുരത്ത് പ്രചരണത്തിന് എത്തിക്കാനും ബി.ജെ.പി ആലോചിക്കുന്നു. എങ്ങനേയും കേരളത്തില്‍ താമര വിരിയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News