40 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ

Update: 2017-02-22 14:04 GMT
Editor : admin
40 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ
Advertising

വിജയ സാധ്യത അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം.

Full View

40 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ്സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണ. 31 സിറ്റിങ്ങ് എംഎല്‍എമാര്‍ ഇതില്‍ ഉള്‍പ്പെടും. 7 സിറ്റിങ് സീറ്റുകളില്‍ അടക്കം 15 സീറ്റുകളില്‍ തര്‍ക്കം തുടരുന്നു. തൃപ്പൂണിത്തുറ എന്‍ വേണുഗോപാല്‍, തൃക്കാക്കര പിടി തോമസ് നിലന്പൂര്‍ വി വി പ്രകാശ്, ഇരിക്കൂറില്‍ സതീശന്‍ പാച്ചേനി എന്നിവര്‍ക്കായി വി എം സുധീരന്‍ സ്ക്രീനിങ് കമ്മിറ്റിയില്‍ വാദിച്ചു. ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു.

വട്ടിയൂര്‍ക്കാവ് കെ മുരളീധരന്‍, തിരുവനന്തപുരം വി ശിവകുമാര്‍, മാനന്തവാടി പികെ ജയലക്ഷ്മി, ആലുവ അന്‍വര്‍ സാദത്ത്, സുല്‍ത്താന്‍ ബത്തേരി ഐ സി ബാലകൃഷ്ണന്‍, വണ്ടൂര്‍ അനില്‍കുമാര്‍, ചിറ്റൂര്‍ കെ അച്യുതന്‍, കുന്നത്ത് നാട് വി പി സജീന്ദ്രന്‍, കുണ്ടറ രാജ്മോഹന്‍ ഉണ്ണിത്താന്‍, കായംകുളം എം ലിജു എന്നിവരുടെ കാര്യത്തില്‍ ധാരണയായതായാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News