കോഴിക്കോട് ബാലുശ്ശേരിയില്‍ അനധികൃത ക്വാറിക്കെതിരെ സമരം

Update: 2017-03-02 20:00 GMT
കോഴിക്കോട് ബാലുശ്ശേരിയില്‍ അനധികൃത ക്വാറിക്കെതിരെ സമരം
Advertising

കോഴിക്കോട് എരംമംഗലത്ത് പരിസ്ഥിതി - ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ക്വാറി പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

Full View

കോഴിക്കോട് എരമംഗലത്ത് പരിസ്ഥിതി - ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ക്വാറി പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാറ ഖനനം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളെ സാരമായി തന്നെ ബാധിച്ചു. അനധികൃതമായി പ്രനര്‍ത്തിക്കുന്ന ക്വാറിക്കെതിരെ പരാതി കൊടുത്തിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു.

പരിസ്ഥിതി പ്രാധാന്യമുള്ള കരിയാണിമല ഉപ്പുകുത്തി കണ്ടി ഭാഗത്താണ് ക്വാറിയുടെ പ്രവര്‍ത്തനം. പട്ടികവര്‍ഗ്ഗ -ജാതി കുടുംബങ്ങളാണ് ക്വാറിക്ക് ഇരുവശത്തുമുള്ള മലമുകളില്‍ താമസിക്കുന്നത്. ഇവരില്‍ നിന്നും നേരത്തെ തുഛ്ഛമായ പൈസക്ക് ഭൂമി കൈക്കലാക്കിയ ക്വാറിമാഫിയ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. പരിസ്ഥിതിയെ വന്‍ തോതില്‍ ചൂഷണം ചെയ്തുള്ള ഖനനം സമീപവാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ബാലുശ്ശേരി പഞ്ചായത്തിലാണ് ക്വാറി, ക്രഷര്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജനവാസ മേഖല നന്‍മണ്ട പഞ്ചായത്തിന്‍റെ അധീനതയിലാണ്. രണ്ടു ഭരണസമിതിയുടെ കീഴിലായതിനാല്‍ ക്വാറിക്കെതിരായ നടപടികള്‍ക്ക് ഏകോപനവും കുറവാണ്. പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. പരാതികൊടുത്തിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നു എന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ക്വാറിക്കെതിരായ പ്രത്യക്ഷ സമരം ഒരാഴ്ച പിന്നിട്ടു.

Tags:    

Similar News