കറുപ്പിന്റെ ഒറ്റയാള്‍ സമരമുറ

Update: 2017-03-29 15:07 GMT
Editor : admin
Advertising

കറുത്ത നിറത്തിന്റെ പേരില്‍ അവഗണിക്കപ്പെടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശരീരം മുഴുവന്‍ കറുത്ത നിറം തേച്ച് ഒരു കലാകാരി. രാജ്യത്തുടനീളം ദലിതുകള്‍ നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് എറണാകുളം സ്വദേശി ജയയുടെ വ്യത്യസ്തമായ സമരം.

Full View

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ജയയെ പ്രേരിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിലായിരുന്നു പുതിയ വേഷം സ്വീകരിച്ചത്. കരിമഷി കണ്ണിണകളില്‍ മാത്രമല്ല, ശരീരത്താകമാനം തേച്ചു പിടിപ്പിച്ചു, കറുപ്പ്. പുതിയ സമര മാര്‍ഗത്തെ പരിഹാസത്തോടെയും പോസിറ്റീവായും കാണുന്നവരെ ജയ ഇക്കാലയളവില്‍ കണ്ടു, സംസാരിച്ചു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ജയ ഇപ്പോള്‍ ചിത്രകാരിയാണ്. കുറച്ച് കുട്ടികളെ പെയിന്റിങ് പഠിപ്പിക്കുകയും ചെയ്യുന്നു. നൃത്തം പഠിക്കുന്നു. കലാകക്ഷി കൂട്ടായമയില്‍ സജീവ അംഗമാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം കഴിയുംവരെ ജയ തന്റെ ഒറ്റയാള്‍ പോരാട്ടം തുടരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News