തലവരിപണം: നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

Update: 2017-04-24 04:31 GMT
Editor : Damodaran
Advertising

ഇന്നലെ നടന്ന സ്പോട്ട് അലോട്മെന്റില്‍ ഉൾപ്പെടെ തലവരിപണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

Full View

തലവരിപണം വാങ്ങിയതിന് തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി. ഇന്നലെ നടന്ന സ്പോട്ട് അലോട്മെന്റില്‍ ഉൾപ്പെടെ തലവരിപണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.

തലവരിപണവും ഉയര്‍ന്ന ഫീസും ഈടാക്കുന്നുവെന്ന ആരോപണമാണ് തുടക്കം മുതലേ ഇത്തവണത്തെ മെഡിക്കല്‍ പ്രവേശ നടപടിയെ വിവാദമാക്കിയിരുന്നത്. ഇന്നലെ നടന്ന അവസാന വട്ട സ്പോട് അലോട്മെന്റ് പോലും മുൻ കൂട്ടി തയ്യാറാക്കിയ പട്ടികയിൽ നിന്നാണെന്ന് ആക്ഷേപമുയര്‍ന്നു. സുതാര്യത ഇല്ലെന്ന് ചൂണ്ടിക്കാടി ജെയിംസ് കമ്മിറ്റി പ്രവേശം റദ്ദാക്കിയ രണ്ട് കോളജുകളിലേക്ക് ഉൾപ്പെടെയുള്ള സ്പോട് അലോട്മെന്റ് നടന്നത്. മുൻകൂട്ടി നിശ്ചയിച്ചവർക്ക് പ്രവേശം നൽകുന്നതിനായി നീറ്റ് റാങ്ക് ലിസ്റ്റിൽ ഉയർന്ന മാർക്കുള്ള പലരെയും ഫീസിന്റെ പേരിൽ തിരിച്ചയച്ചു. ഇതോടെ അർഹരായ പലർക്കും അവസരം നിഷേധിക്കപ്പെട്ടു. സ്പോട്ട് അലോട്മെന്റ് നടന്ന പരിസരത്ത് ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായും ചില രക്ഷിതാക്കൾ ആരോപണം ഉയര്‍ന്നു. ഈ വാര്‍ത്തകളോടായിരുന്നു മന്ത്രിമാരുടെ പ്രതികരണം.

10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഏജന്റുമാർ ആവശ്യപ്പെട്ടതായാണ് പരാതികളുണ്ടായത്. പ്രവേശം പൂർത്തിയായതോടെ ജെയിംസ് കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ എണ്ണം 1534 ആയി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News