വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവര്‍ക്കെതിരെ നടപടിയില്ല

Update: 2017-05-02 14:23 GMT
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവര്‍ക്കെതിരെ നടപടിയില്ല
Advertising

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തില്‍ ജോലി നേടിയവര്‍ക്കെതിരെ നടപടിയില്ല.

Full View

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തില്‍ ജോലി നേടിയവര്‍ക്കെതിരെ നടപടിയില്ല. ഇത്തരത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന തസ്തികകളില്‍ ഉള്‍പ്പെടെ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷന്‍റെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കിയില്ല. 220 പേര്‍ വ്യാജജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതായി കിര്‍ത്താഡ്സ് കണ്ടെത്തിയിരുന്നു.

പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പേരില്‍ വ്യാജജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മുന്നോക്ക ജാതിക്കാര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി നേടിയെന്ന പരാതി നേരത്തെ കിര്‍ത്താര്‍ഡ്സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 220 പേര്‍ ഇത്തരത്തില്‍ സര്‍വീസില്‍ കയറിയെന്ന് കിര്‍ത്താര്‍ഡ്സ് കണ്ടെത്തി. എസ്ബിടിയില്‍ ശാഖാ മാനേജര്‍, ഡിവൈഎസ്പി, മെഡിക്കല്‍ കോളെജില്‍ സര്‍ജറി വിഭാഗം ലക്ച്ചറര്‍, ഹാന്റ്‌ലൂം ഡയറക്ടര്‍, ഫിഷര്‍മാന്‍ കോ-ഓപ്പററ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറി എന്നീ തസ്തികകളില്‍ ഉള്‍പ്പെടെ ഇവര്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.

ജനസംഖ്യയില്‍ വളരെ കുറവുള്ള മലമ്പണ്ടാരം എന്ന ആദിവാസി വിഭാഗത്തിന്‍റെ പേരില്‍ മാത്രം 18 പേരാണ് സര്‍വീസിലുള്ളത്. ഇതെല്ലാമടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ട് 2013 മെയില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ നിയമസഭാ സമിതിയും ഈ റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്ന് നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടിക ജാതി, പട്ടികവര്‍ഗ കമ്മീഷന്‍ ആറു മാസത്തിനകം നടപടി എടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

ജാതികളിലെ പേരിന്‍റെ സാമ്യം മുതലെടുത്താണ് പലരും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള തട്ടിപ്പായതിനാലാണ് നടപടി വൈകുന്നതെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News