ജിഷയുടെ കൊലപാതകം; ഒരു ഇതര സംസ്ഥാന തൊഴിലാളി കൂടി കസ്റ്റഡിയില്‍
Update: 2017-05-11 14:30 GMT
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജിഷ കൊലപാതകത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കൂടി കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വ്യക്തമായ സൂചന ലഭിച്ചെന്ന് പറയുമ്പോഴും പ്രതി ആരെന്ന് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്ത്, ഇതര സംസ്ഥാന തൊഴിലാളി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.