വനിതാപ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് നോട്ടക്ക് വോട്ടു ചെയ്യാന്‍ വനിതാസംഘടന

Update: 2017-05-14 22:54 GMT
Editor : admin
വനിതാപ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് നോട്ടക്ക് വോട്ടു ചെയ്യാന്‍ വനിതാസംഘടന
Advertising

ജനസംഖ്യയിലെ 51 ശതമാനത്തോളം വരുന്ന സ്ത്രീകളെ കാലാകാലങ്ങളായി ഭരണഘടനാപരമായ അധികാരപ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് പുതിയസമരം.

സ്ഥാനാര്‍ത്ഥികളില്‍ വനിതാപ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് ഇക്കുറി നോട്ടക്ക് വോട്ടുചെയ്യാനുള്ള തീരുമാനത്തിലാണ് വിങ്‌സ് എന്ന വനിതാസംഘടന. സ്ത്രീകള്‍ വെറും വോട്ടുകുത്തികളല്ലെന്ന് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെ മനസിലാക്കികൊടുക്കുക എന്നതാണ് പ്രതിഷേധത്തിലൂടെ ഇവര്‍ ലക്ഷ്യംവെക്കുന്നത്.

ജനസംഖ്യയിലെ 51 ശതമാനത്തോളം വരുന്ന സ്ത്രീകളെ കാലാകാലങ്ങളായി ഭരണഘടനാപരമായ അധികാരപ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് പുതിയസമരം. കഴിവുള്ള നിരവധി സ്ത്രീകളുണ്ടായിട്ടും അര്‍ഹമായ പ്രാതിനിധ്യം ഒരു രാഷ്ട്രീയപാര്‍ട്ടിയും നല്‍കിയിട്ടില്ല. സ്ത്രീകള്‍ മത്സരിക്കുന്നിടത്ത് സ്ത്രീകള്‍ക്കും മറ്റിടങ്ങളില്‍ നോട്ടക്കും വോട്ടുചെയ്യാനാണ് തൃശ്ശൂര്‍ ആസ്ഥാനമായിട്ടുള്ള വിങ്‌സ് എന്ന സംഘടനയുടെ ആഹ്വാനം. ഇതിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സോഷ്യല്‍മീഡിയ വഴിയാണ് ആദ്യഘട്ടത്തില്‍ പ്രചാരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും സ്ത്രീകളുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനും വിങ്‌സിന് പദ്ധതിയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News