അനിശ്ചിതകാല സിനിമാ തിയേറ്റര്‍ സമരത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
Update: 2017-05-15 06:55 GMT
ഇ ടിക്കറ്റിംഗ് സംവിധാനം എല്ലാ തിയേറ്ററുകളിലും നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് തിയറ്റര്‍ ഉടമകളുടെ പ്രശ്നമെന്ന് സിനിമ നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
മെയ് 2 മുതല്‍ അനിശ്ചിത കാലത്തേക്ക് തിയറ്റുകള്‍ അടച്ചിടാനുള്ള എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇ ടിക്കറ്റിംഗ് സംവിധാനം എല്ലാ തിയേറ്ററുകളിലും നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് തിയറ്റര്‍ ഉടമകളുടെ പ്രശ്നമെന്ന് സിനിമ നിര്‍മ്മാതാക്കള്‍ ആരോപിച്ചു. മെയ് 2 മുതല്‍ പ്രദര്‍ശനം നടത്താത്ത തിയറ്ററുകള്‍ക്ക് പിന്നീട് ചിത്രങ്ങള്‍ നല്‍കില്ലെന്ന് വിതരക്കാരുടെ സംഘടനയും വ്യക്തമാക്കി.