എപിജെയ്ക്കുള്ള ആദരവുമായി 'കലാം യുഗ' ചിത്ര പ്രദര്‍ശനം
സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ അരുണ്‍ലാലും ഭാര്യയും ചേര്‍ന്നാണ് മ്യൂസിയം ഹാളില്‍ മൂന്ന് ദിവസത്തെ ചിത്ര പ്രദര്ശനം നടത്തുന്നത്.
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ജീവിതം പകര്‍ത്തിയ വ്യത്യസ്ത ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് നടക്കുന്നു. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ അരുണ്‍ലാലും ഭാര്യയും ചേര്‍ന്നാണ് മ്യൂസിയം ഹാളില്‍ മൂന്ന് ദിവസത്തെ ചിത്ര പ്രദര്ശനം നടത്തുന്നത്. ചാര്‍ക്കോള്‍ മീഡിയത്തിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട എണ്‍പത്തിയഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇന്നലെ രാവിലെ പത്തരയോടെ മ്യൂസിയം ഹാളില്‍ പ്രദര്‍ശനം ആരംഭിച്ചു. കലാം യുഗ എന്ന് പേരിട്ട പ്രദര്‍ശനം ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഐജി മനോജ് എബ്രഹാമും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറും പ്രദര്‍ശനം കാണാനെത്തി.
അബ്ദുല്‍ കലാമിന്റെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ വരാനിരിക്കെയാണ് അദേഹത്തിന്റെ കടുത്ത ആരാധകനായ കോട്ടയം സ്വദേശിയായ അരുണ്‍ കുമാറിന്റെ ചിത്രപ്രദര്‍ശനം.
മുട്ടയില്‍, കല്ലില്‍, മണ്‍കലത്തില്‍, കുത്തുകള്‍ കൊണ്ടുള്ള ചിത്രം, കലാമിന്റെ പേര് ഉപയോഗിച്ചുള്ള ചിത്രം ഉള്‍പ്പെടെ വ്യത്യസ്തമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.