വോട്ട് കിട്ടിയതും ചോര്‍ന്നതും തലവേദനയായി മുന്നണികള്‍

Update: 2017-06-16 03:01 GMT
Editor : admin
വോട്ട് കിട്ടിയതും ചോര്‍ന്നതും തലവേദനയായി മുന്നണികള്‍
Advertising

ബിജെപിയുടെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചതും യുഡിഎഫ് വോട്ട് ചോര്‍ന്നതും മുന്നണികള്‍ക്ക് തലവേദനയായി.

Full View

ബിജെപിയുടെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചതും യുഡിഎഫ് വോട്ട് ചോര്‍ന്നതും മുന്നണികള്‍ക്ക് തലവേദനയായി. എല്‍ഡിഎഫ്- ബിജെപി ബന്ധത്തിന്റെ തെളിവാണ് രാജഗോപാലിന്റെ വോട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജഗോപാലിന്റെ വോട്ട് ബിജെപിയിലും ആശയക്കുഴപ്പമുണ്ടാക്കും. വോട്ടുചോര്‍ച്ച യുഡിഎഫിലും ചര്‍ച്ചയാവും.

ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രീരാമകൃഷ്ണന് വോട്ടു ചെയതത് എല്‍ഡിഎഫിനും ബിജെപിക്കും ക്ഷീണമായി. എല്‍ഡിഎഫ്- ബിജെപി രഹസ്യബന്ധം തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞതാണ് ശ്രീരാമകൃഷ്ണന് വോട്ടു ചെയ്യാന്‍ കാരണമായി ഒ രാജഗോപാല്‍ വ്യക്തമാക്കിയത് എല്‍ഡിഎഫിന് പരോക്ഷമായ തലവേദനയായി.

പ്രത്യേകിച്ച് ഒരു നിര്‍ദേശവും ഒ രാജഗോപാലിന് നല്‍കിയിരുന്നില്ലെങ്കിലും വോട്ടെടുപ്പില്‍ നിന്ന് രാജഗോപാല്‍ മാറിനില്‍ക്കുമെന്നായിരുന്നു ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. സിപിഎമ്മുമായി മുഖാമുഖം നിന്ന് മത്സരിച്ച് ജയിച്ച രാജഗോപാല്‍ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ സിപിഎം അംഗത്തിന് വോട്ടു ചെയ്തത് നേതൃത്വത്തിലും അണികളിലും ആശയക്കുഴപ്പുണ്ടാക്കിയിട്ടുണ്ട്. ഒരു വോട്ടു എല്‍ഡിഎഫിലേക്ക് ചോര്‍ന്നത് യുഡിഎഫിനും ക്ഷീണമായി. പുതുമുഖങ്ങളിലാരെങ്കിലും അബദ്ധത്തില്‍ ചെയ്തതാണെന്നാണ് യുഡിഎഫ് കരുതുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News