കായംകുളത്തെ വൈദ്യുതി ഉത്പാദനം നിലച്ചിട്ട് രണ്ട് വര്‍ഷം
എന്‍ടിപിസിയുമായി പവര്‍ചൈസ് എഗ്രിമെന്റ് വെച്ചിട്ടുള്ള ഏക സംസ്ഥാനമായ കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചതോടെയാണ് എന്‍ടിപിസിയുടെ പ്രവര്‍ത്തനം നിലച്ചത്.
സംസ്ഥാനത്തെ ഏക താപവൈദ്യുത നിലയമായ കായംകുളം എന്‍ടിപിസിയില്‍ വൈദ്യുതി ഉത്പാദനം നിലച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. എന്‍ടിപിസിയുമായി പവര്‍ചൈസ് എഗ്രിമെന്റ് വെച്ചിട്ടുള്ള ഏക സംസ്ഥാനമായ കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചതോടെയാണ് എന്‍ടിപിസിയുടെ പ്രവര്‍ത്തനം നിലച്ചത്. എന്നാല്‍ വൈദ്യുതി വാങ്ങാതെ തന്നെ കരാര്‍ പ്രകാരം കേരളം എന്‍ടിപിസിക്ക് നല്‍കിയത് 408 കോടി രൂപയാണ്.
2014 ഒക്‌ടോബറോടെയാണ് എൻടിപിസി കായംകുളം നിലയത്തിലെ ഉത്പാദനം നിര്‍ത്തിവച്ചത്. നാഫ്ത ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചു. ഇതോടെയാണ് ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വന്നത്. കായംകുളം താപനിലയം നിലവില്‍ കേരളവുമായി മാത്രമാണ് പവര്‍ പര്‍ചൈസ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഇതുകാരണം എന്‍ടിപിസിക്ക് മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കാന്‍ സാധിക്കില്ല.
എന്നാൽ പ്രതിമാസം 17 കോടി രൂപയാണ് കരാര്‍ പ്രകാരം കേരളം എന്‍ടിപിസിക്ക് നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി 408 കോടി രൂപ വൈദ്യുതി വാങ്ങാതെ തന്നെ കേരളം എന്‍ടിപിസിക്ക് നല്‍കി. വിലകുറഞ്ഞ സാഹചര്യത്തില്‍ എന്‍ടിപിസിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയില്‍ 50 ശതമാനത്തോളം കുറവ് ഉണ്ടാകും. എന്നാല്‍ എന്‍.ടി.പിസിയില്‍ നിന്നും നഷ്ടമില്ലാതെ വെദ്യുതി വാങ്ങാനുള്ള ഒരു നീക്കവും സംസ്ഥാന സര്‍ക്കാരും നടത്തുന്നില്ല. വൈദ്യുതി ക്ഷാമം രൂക്ഷമായ കഴിഞ്ഞ വേനല്‍കാലത്ത് പോലും എന്‍ടിപിസിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിരുന്നില്ല. നിലയം ഇവിടെ നിന്ന് മാറ്റുമെന്ന അഭ്യൂഹമുള്ളപ്പോഴും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.