ഐഒസി സമരം തുടരുന്നു; പാചകവാതക വിതരണം ഇന്നും തടസ്സപ്പെട്ടു

Update: 2017-06-19 05:45 GMT
Editor : admin
ഐഒസി സമരം തുടരുന്നു; പാചകവാതക വിതരണം ഇന്നും തടസ്സപ്പെട്ടു
Advertising

കൊച്ചി ഉദയംപേരൂര്‍ ഐഒസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം ഇന്നും തുടരുന്നു. ഓപ്പറേറ്റര്‍മാരാണ് സമരം ചെയ്യുന്നത്‍.

Full View

കൊച്ചി ഉദയംപേരൂര്‍ ഐഒസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം ഇന്നും തുടരുന്നു. ഓപ്പറേറ്റര്‍മാരാണ് ഇന്ന് സമരം ചെയ്യുന്നത്‍. ഇതേതുടര്‍ന്ന് ഇന്നും പാചകവാതക വിതരണം രണ്ടാം ദിവസവും തടസ്സപ്പെട്ടു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍രെ ഉദയം പേരൂര്‍ പ്ലാന്‍റിലെ പാചകവാതകം നിറയ്ക്കുന്ന യന്ത്രമായ കെറോസില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍മാരാണ് സമരം നടത്തുന്നത്. ഒരു കെറോസിലില്‍ നിന്ന് 60 ലോഡ് പാചകവാതകമാണ് വിതരണം ചെയ്യുക. ആകെയുള്ള മൂന്ന് കെറോസിലുകളും സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായതോടെ പാചകവാതകവിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. ഇന്നലെ ഇവിടുത്തെ ട്രക്ക് തൊഴിലാളികളും സമരത്തിലായിരുന്നു. താല്‍ക്കാലിക തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നതില്‍ യൂനിയനുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴുള്ള സമരങ്ങള്‍ക്ക് കാരണമെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഉദയം പേരൂരില്‍ നിന്ന് 60- 70 ലോഡ് മാത്രമേ അയക്കാന്‍ കഴിയുന്നുള്ളൂ. ദിവസം 150 ലോഡ് പാചക വിതരണം ചെയ്യേണ്ടിടത്താണ് ഈ പ്രതിസന്ധി.

സ്ഥിരം തൊഴിലാളികളെ നിയമിക്കുന്നതിലുള്ള കാലതാമസവും താല്‍ക്കാലിക തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിലുള്ള തര്‍ക്കങ്ങളുമാണ് ഇപ്പോഴത്തെ സമരത്തിന് കാരണം. ഹൌസ് കീപ്പിങ്, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെയാണ് കരാറടിസ്ഥാനത്തില്‍ ജോലിക്ക് നിയമിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ കരാറുകാരനോ ഐഒസി മാനേജ്മെന്‍റോ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News