യൂസ്ഡ് കാര്‍ ഷോറൂം ഉടമക്ക് സിഐടിയുക്കാരുടെ മര്‍ദ്ദനം

Update: 2017-06-19 14:04 GMT
യൂസ്ഡ് കാര്‍ ഷോറൂം ഉടമക്ക് സിഐടിയുക്കാരുടെ മര്‍ദ്ദനം
Advertising

വില്‍പന നടത്തിയ കാര്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

Full View

എറണാകുളത്ത് യൂസ്ഡ് കാര്‍ ഷോറും ഉടമയെ സിഐടിയുക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. വില്‍പന നടത്തിയ കാര്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. 13 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

എറണാകുളം ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ ഷോറൂം ഉടമ ടോം ട്രെഡി ജോസഫിനെയും ജോലിക്കാരനെയുമാണ് 13 സിഐടിയുക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ സംഭവം വിവാദമായി.

സിപിഎമ്മിന്റെ പ്രാദേശിക നേതാവായ ആള്‍ ഇവിടെ നിന്നും കഴിഞ്ഞ ആഴ്ച കാര്‍ വാങ്ങിയിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കാര്‍ വേണ്ടെന്നും പണം തിരികെ വേണമെന്നും ഇയാള്‍ ഉടമകളെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ തിരികെ തരുമ്പോള്‍ പണം തിരികെ തരാമെന്ന് ടോം പറഞ്ഞു. എന്നാല്‍ പണം തന്നാലെ കാര്‍ തരൂ എന്ന നിലപാടിലായി സിപിഎം നേതാവ്. ഇതോടെയാണ് സിഐടിയുക്കാര്‍ വന്ന് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.

Tags:    

Similar News