ശബരിമല ഭണ്ഡാരം കവര്‍ച്ചാക്കേസ് വിജിലന്‍സിന്
Update: 2017-06-21 00:29 GMT
2015-ല്‍ പത്ത് ലക്ഷം രൂപയും നൂറ്റിപതിനൊന്ന് പവന്‍ സ്വര്‍ണവും കാണിക്ക വഞ്ചിയില്‍ നിന്ന് മോഷണം പോയ കേസില്‍ ആറ് ദേവസ്വം ജീവനക്കാര്‍ പിടിയിലായിരുന്നു
ശബരിമല ഭണ്ഡാരം കവര്‍ച്ചാക്കേസ് വിജിലന്‍സ് ഏറ്റെടുത്തു. 2015-ല്‍ പത്ത് ലക്ഷം രൂപയും നൂറ്റിപതിനൊന്ന് പവന്‍ സ്വര്‍ണവും കാണിക്ക വഞ്ചിയില്‍ നിന്ന് മോഷണം പോയ കേസില്‍ ആറ് ദേവസ്വം ജീവനക്കാര്‍ പിടിയിലായിരുന്നു. കേസന്വേഷണത്തില്‍ പമ്പ പൊലീസ് വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കാന്‍ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് വിജിലന്‍സിന് കൈമാറിയത്. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല.