ദേശീയ ടൂറിസം അവാര്‍ഡ്; കേരളത്തിന് 12 പുരസ്കാരങ്ങള്‍
വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ടൂറിസം പ്രചാരണത്തിനുള്ള അവാര്‍ഡിന് സംസ്ഥാന ടൂറിസം വകുപ്പ് അര്‍ഹരായി
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ടൂറിസം അവാര്‍ഡില്‍ കേരളത്തിന് 12 പുരസ്കാരങ്ങള്‍. വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ടൂറിസം പ്രചാരണത്തിനുള്ള അവാര്‍ഡിന് സംസ്ഥാന ടൂറിസം വകുപ്പ് അര്‍ഹരായി. ആഡംബരകപ്പല്‍ ടൂറിസം വിഭാഗത്തില്‍ കേരളത്തിന് ആദ്യമായി അവാര്‍ഡ് ലഭിച്ചു.
ദേശീയ ടൂറിസം അവാര്‍ഡില്‍ 12 പുരസ്കാരങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചത്. ഉത്തരവാദിത്വടൂറിസം വിഭാഗത്തില്‍ വയനാടിലെ ടൂറിസം പദ്ധതികള്‍ പരിഗണിച്ച് കേരള ടൂറിസം വകുപ്പ് അവാര്‍ഡ് സ്വന്തമാക്കി. ഇത് വരെ കേരളത്തിന് അന്വമായിരുന്ന ആഡംബരകപ്പല്‍ ടൂറിസം മേഖലയിലാണ് കേരളത്തില്‍ നിന്നുള്ള ലോട്ടസ് ഡെസ്റ്റിനേഷന്‍ കന്പനി അവാര്‍ഡ് സ്വന്തമാക്കിയത്. മലയാളികളായ സഞ്ജീവ് കുമാര്‍, ദീപു എന്നിവരാണ് കമ്പനിടെ നടത്തിപ്പുകാര്‍.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏക ആഡംബരകപ്പല്‍ ടൂറിസം കമ്പനിയാണ് ലോട്ടസ് ഡെസ്റ്റിനേഷന്‍. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം ടൂറിസം മേഖലയിലെ നേട്ടങ്ങള്‍ക്ക് കാരണമാകുന്നതായി ഇവര്‍ പറയുന്നു. ടൂറിസം മേഖലയില്‍ ഏറ്റവും വളര്‍ച്ച നേടുന്ന സംസ്ഥാനമായി മധ്യപ്രദേശും മികച്ച പൈതൃകടൂറിസം നഗരമായി തെലുങ്കാനയിലെ വാറങ്കലും തെരഞ്ഞെടുക്കപ്പെട്ടു. ടൂറിസം പുസ്തകം വിഭാഗത്തിലും ഹെറിറ്റേജ് ഹോട്ടല്‍ വിഭാഗത്തിലുമാണ് കേരളത്തിന് മറ്റ് അവാര്‍ഡുകള്‍ ലഭിച്ചത്. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.