ചരല്‍ക്കുന്നില്‍ ഉരുത്തിരിയുക എന്ത് ?

Update: 2017-07-03 20:00 GMT
Editor : Alwyn K Jose
ചരല്‍ക്കുന്നില്‍ ഉരുത്തിരിയുക എന്ത് ?
Advertising

കേരള രാഷ്ട്രീയവും യുഡിഎഫ് രാഷ്ട്രീയവും ഉറ്റുനോക്കുകയാണ് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ചരല്‍കുന്ന് ക്യാംപ്.

Full View

കേരള രാഷ്ട്രീയവും യുഡിഎഫ് രാഷ്ട്രീയവും ഉറ്റുനോക്കുകയാണ് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ചരല്‍കുന്ന് ക്യാംപ്. അനുരഞ്ചന ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാത്ത കെഎം മാണിയുടെ നിര്‍ണായക രാഷ്ട്രീയ തീരുമാനമാകും ചരല്‍ക്കുന്നിലുണ്ടാകുക.

യുഡിഎഫില്‍ അനുനയ ശ്രമങ്ങള്‍ കൊണ്ടുപിടിക്കുമ്പോഴും ഇതിനൊന്നും പിടികൊടുക്കാതെ കെഎം മാണി ഇന്നലെ രാത്രിവരെ കോട്ടയം കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു. ചരല്‍ക്കുന്നില്‍ മാത്രമേ ഇനി കെഎം മാണി പ്രത്യക്ഷപ്പെടുയെന്നാണ് നേതാക്കളുടെ ഭാഷ്യം. നിര്‍ണായക രാഷ്ട്രീയ നിലപാടുകളുടെ പ്രഖ്യാപനമാകും ശനി ഞായര്‍ ദിവസങ്ങളിലെ ചരല്‍ക്കുന്ന് ക്യാംപിനുശേഷമുണ്ടാകുക. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള യുഡിഎഫ് ബന്ധത്തില്‍നിന്ന് കെഎം മാണിയും പാര്‍ട്ടിയും അകലുമെന്നുറപ്പാണ്. അകല്‍ച്ചയുടെ ആഴവും കാലവും എത്രയെന്നാണാണ് കണ്ടറിയേണ്ടത്. നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്കാകാന്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. പ്രത്യേക ബ്ലോക്കായാല്‍ അത് തത്വത്തില്‍ മുന്നണിയില്‍നിന്ന് അകന്നതുപോലെ തന്നെയാകും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന ഇടങ്ങളില്‍ അത് തല്‍ക്കാലം തുടരാനാണ് കെഎം മാണിയുടെ നിര്‍ദ്ദേശം. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകാന്‍ ആദ്യഘട്ടത്തില്‍ ജോസഫ് വിഭാഗം എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളില്ലെന്ന് പീന്നീട് പിജെ ജോസഫിനെ കൂടെ നിര്‍ത്തി കെഎം മാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെഎം മാണിയുടെ തീരുമാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അപസ്വരങ്ങള്‍ ഉണ്ടാകുമോയെന്നറിയാന്‍ ചരല്‍ക്കുന്നിലെ പ്രഖ്യാപനംവരെ കാത്തിരിക്കണം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News