പ്ലാസ്റ്റിക്കിനെ വിലക്കി എറണാകുളം കലാമേള
പേന മുതല്‍ കമാനം വരെ പ്ലാസ്റ്റിക് വിമുക്തം
പ്ലാസ്റ്റിക്കിനെ മാറ്റി നിര്‍ത്തി എറണാകുളം ജില്ലാ കലോത്സവം ശ്രദ്ധേയമായി. വേദികളില്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിക്കുകയോ അലങ്കാരവസ്തുക്കള്‍ കൊണ്ട് മോടി പിടിപ്പിക്കുകയോ ചെയ്തില്ല. കലോത്സവ വേദികളില്‍ ഉപയോഗിക്കാന്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിത പേന വരെ നിര്‍മ്മിച്ചു സംഘാടകര്‍
എറണാകുളം ജില്ലാ കലോത്സവത്തിന് വേദിയായ പറവൂരില്‍ നഗരസഭ കഴിഞ്ഞ മാസമാണ് സമ്പൂര്‍ണമായും പ്ലാസ്റ്റിക്ക് നിരോധിച്ചത്. അതുകൊണ്ട് തന്നെ കൌമാരകലാമേളക്ക് ആതിഥേയത്വം വഹിക്കേണ്ടി വന്നപ്പോള്‍ പറവൂര്‍ നഗരസഭ മേളയും പ്ലാസ്റ്റിക്ക് വിമുക്തമാക്കാന്‍ തീരുമാനിച്ചു.
പൂര്‍ണമായും കടലാസ് നിര്‍മ്മിത വസ്തുക്കളാണ് എവിടെയും. മത്സരാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡ്, മറ്റ് സൂചകങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കും ജഡ്ജസിനും നല്‍കുന്ന പേന എല്ലാം പ്ലാസ്റ്റിക് വിമുക്തം. കൂടാതെ തുണികൊണ്ടുള്ള പ്രത്യേക ബാഗും തയ്യാറാക്കി. പരിസരത്ത് എവിടെയെങ്കിലും ഒരു പ്ലാസ്റ്റിക് തുണ്ട് വീണാല്‍ അത് ഉടന്‍ മാറ്റാന്‍ വിദ്യാര്‍ഥികളുടെ സംഘവും തയ്യാറാണ്.
സംസ്ഥാന കലോത്സവ വേദിയിലും മറ്റ് റവന്യൂ ജില്ലാ കലോത്സവങ്ങളിലും ഈ മാതൃക പിന്തുടരമെന്നാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്