ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി

Update: 2017-07-15 17:48 GMT
ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി
Advertising

ആര്‍ എസ് എസ് ശാഖകള്‍ നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം ടി രമേഷ്

Full View

ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംന്പള്ളി സുരേന്ദ്രന്‍.. ക്ഷേത്രങ്ങളെ ആയുധപ്പുരകളും,ആയുധ പരിശീലന കേന്ദ്രങ്ങളുമാക്കുന്നതരത്തില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

ആര്‍ എസ് എസ് ശാഖകള്‍ നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം ടി രമേഷ് പറഞ്ഞു. ക്ഷേത്ര ഭാരവാഹികള്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആരാധനാലയങ്ങളിലും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ക്ഷേത്രങ്ങളല്ലാതെയുളള മറ്റ് ആരാധനാലയങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Tags:    

Similar News