വിന്‍സന്‍ എം പോളിന്റെ നിയമന ശിപാര്‍ശക്ക് ഗവര്‍ണറുടെ അംഗീകാരം

Update: 2017-07-20 05:03 GMT
Editor : admin
വിന്‍സന്‍ എം പോളിന്റെ നിയമന ശിപാര്‍ശക്ക് ഗവര്‍ണറുടെ അംഗീകാരം
Advertising

മുന്‍ വിജിലന്‍സ് മേധാവി വിന്‍സന്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശക്ക് ഗവര്‍ണറുടെ അംഗീകാരം.

Full View

മുന്‍ വിജിലന്‍സ് മേധാവി വിന്‍സന്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശക്ക് ഗവര്‍ണറുടെ അംഗീകാരം. ഇതേസമയം, അംഗങ്ങളുടെ നിയമന കാര്യത്തില്‍ തീരുമാനമായില്ല. വിന്‍സന്‍ എം പോളിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ആദ്യം ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നില്ല.

കഴിഞ്ഞമാസം ആദ്യം വിന്‍സന്‍ എം പോളിന്റെയും അ‍ഞ്ച് അംഗങ്ങളുടെയും നിയമനത്തിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കമ്മീഷനില്‍ അംഗമാകാന്‍ സമര്‍പ്പിച്ച സോമന്‍ പിള്ളയുടെ ഹരജി പരിഗണിച്ചായിരുന്നു നടപടി. നേരത്തെ വിന്‍സന്‍ എം പോളിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിയോജനക്കുറിപ്പെഴുതിരുന്നു. ബാര്‍കോഴക്കേസ് അന്വഷണം നടക്കവെ വിജിലന്‍സ് മേധാവിയായിരുന്ന വിന്‍സന്‍ എം പോളിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശവിധേയമായിരുന്നു. കേസ് സംബന്ധിച്ച ഹൈകോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്ന് വിന്‍സന്‍ എം പോള്‍ ഒഴിഞ്ഞു നിന്നിരുന്നു. വിരമിച്ച ശേഷം അദേഹത്തിന് വിവരാവകാശ കമ്മീഷണറാക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ശരിവെച്ചായിരുന്നു ശിപാര്‍ശ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News