കേരള രാഷ്ട്രീയം മലപ്പുറത്തേക്ക്
ഇരു മുന്നണികളിലെയും മുഴുവന്‍ എംഎല്‍എമാരോടും നേതാക്കളോടും മണ്ഡലത്തില്‍ തന്നെ ക്യാന്പ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം..
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാഷ്ട്രീയ കേരളം മുഴുവന്‍ മണ്ഡലത്തിലെത്തും. ഇരു മുന്നണികളിലെയും മുഴുവന്‍ എംഎല്‍എമാരോടും നേതാക്കളോടും മണ്ഡലത്തില്‍ തന്നെ ക്യാന്പ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.
യുഡിഎഫിന് ആധിപത്യമുള്ള മലപ്പുറത്ത് പേരിനൊരു പോരല്ല എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിലെ പാര്‍ട്ടികളുടെ മുഴുവന്‍ സന്നാഹങ്ങളും പുറത്തിറക്കാനാണ് തീരുമാനം. മണ്ഡലത്തിലെ ഓരോ ലോക്കല്‍ കമ്മിറ്റികളുടെയും ചുമതല ഓരോ എംഎല്‍എക്കാണ്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അവസാനിച്ചാല്‍ നേതാക്കള്‍ മലപ്പുറത്തെത്തും.
എംഎല്‍എമാരെ കളത്തിലിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതോടെ യുഡിഎഫും അതേ തന്ത്രം സ്വീകരിക്കുകയാണ്. പഞ്ചായത്തുകളുടെ ചുമതലയാണ് യുഡിഎഫ് എംഎല്‍മാര്‍ക്ക് നല്‍കുന്നത്. ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും പ്രചാരണത്തിനായി മലപ്പുറത്ത് സജീവമാകും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന്‍റെ മണ്ഡലം പര്യടനം ഇന്നാരംഭിക്കും. പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് ഫൈസലിന്‍റെ ആദ്യപര്യടനം. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ പ്രമുഖ്യ വ്യക്തികളെ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. മണ്ഡലപര്യടനം 27ന് ആരംഭിക്കും. ഇന്ന് നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍ എന്നിവര്‍ പങ്കെടുക്കും. ബി ജെ പി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന്‍റെ പ്രചാരണ പരിപാടി മലപ്പുറം മണ്ഡലത്തിലാണ്.