സുഹൈല്‍ തങ്ങള്‍ക്ക് 'കാപ്പ'യില്ല; കോഴിക്കോട് കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

Update: 2017-07-25 00:49 GMT
സുഹൈല്‍ തങ്ങള്‍ക്ക് 'കാപ്പ'യില്ല; കോഴിക്കോട് കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം
Advertising

കാപ്പ ചുമത്താന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു

ബംഗ്ലാദേശി പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസിലെ പ്രതി സുഹൈല്‍ തങ്ങള്‍ക്കെതിരെ 'കാപ്പ' ചുമത്താത്തതിലുള്ള വിശദീകരണം അറിയിക്കണമെന്ന് ഹൈക്കോടതി. സ്റ്റേറ്റ് അറ്റോര്‍ണി ജനറലിനോടാണ് ഹൈക്കടതി വിശദീകരണം തേടിയത്. കാപ്പ ചുമത്താന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടും ചുമത്താത്തതിന് കോഴിക്കോട് കളക്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ജാമ്യം കിട്ടാത്ത തരത്തിലുള്ള കേസാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നതെങ്കില്‍ കാപ്പ ചുമത്തേണ്ടതില്ലെന്നാണ് കീഴ്‍വഴക്കം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാപ്പ ചുമത്താതെതന്നെ പ്രതിയെ തടങ്കലില്‍ സൂക്ഷിക്കാന്‍ സാധിക്കും എന്നതിനാലാണ് ഇത്. സുഹൈലിനെതിരെ ഇത്തരം കേസ് നിലനില്‍ക്കുന്നതിനാലാണ് കളക്ടര്‍ ഈ നിലപാടെടുത്തത്. എന്നാല്‍, ഹൈക്കോടതിയില്‍നിന്ന് പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് കെ. ടി. ശങ്കരന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് കളക്ടര്‍ക്കെതിരെ വിമര്‍ശം ഉന്നയിച്ചത്.

Full View
Tags:    

Similar News