സ്വാശ്രയ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഓഫീസ് കെഎസ്‍യു അടിച്ചുതകര്‍ത്തു
ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ്
എക്സിക്യുട്ടീവ് സ്വാശ്രയ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ കൊച്ചിയിലെ ഓഫീസ് കെഎസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര‍്ത്തു. മാനേജ്മെന്‍റ് അസോസിയേഷന്‍റെ അടിയന്തര എക്സിക്യുട്ടീവ് യോഗം നടക്കുന്നതിനിടെയാണ് സംഘര്‍ഷം..തിരുവനന്തപുരത്ത് നെഹ്റു കോളേഡജ് ഓഫീസിലേക്ക് നടത്തിയ മാര്ച്ചും അക്രമാസക്തമായി തൃശൂര്‍ പാന്പാടി നെഹ്രു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വാശ്രയ കോളജുകള്‍ ആക്രമിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
യോഗം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കെഎസ് യു ജില്ലാ പ്രസിഡണ്ട് ടിറ്റോ അന്‍റണിയുടെ നേതൃത്വത്തില് ഇരുപതോളം പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഓഫീസിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചു. ഇരുപത് മിനിട്ടോളം അക്രമം നടത്തിയതിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.
തിരുവനന്തപുരത്ത് നെഹ്റു കോളേജിലേക്ക് കെഎസ് യു നടത്തിയ മാര്ച്ചും അക്രമാസക്തമായി ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണച്ചുമതല.