ലോ അക്കാദമി സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു
ഫെബ്രുവരി 2 ന് മുന്പ് തീരുമാനയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കെ മുരളീധന്‍ എം എല്‍ എ
ലോ അക്കാദമി സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. വിദ്യാര്‍ഥി സംരക്ഷണ സമിതി രൂപീകരിക്കാന്‍ ഡി സി സിക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി 2 ന് മുന്പ് തീരുമാനയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കെ മുരളീധന്‍ എം എല്‍ എ പ്രഖ്യാപിച്ചു.
ലോ അക്കാദമി ഉള്‍പ്പെടെ സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.വിദ്യാര്‍ഥി സംരക്ഷണ സമതി രൂപീകരിച്ച് സമരത്തിന് പിന്തുണ നല്‍കാന്‍ പട്ടം ബ്ലോക്ക് കമ്മറ്റിക്ക് ഡി സി സി മുഖേന കെ പി സി നിര്‍ദേശം നല്‍കി. വരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിരാഹാരം സമരം നടത്തുമെനന് കെ മുരളീധരനും പ്രഖ്യാപിച്ചു. ജാതി അധിക്ഷേപത്തിന് കേസെടുത്ത സാഹചര്യത്തില്‍ അക്കാദമി പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അക്കാദമി പ്രിന്‍സിപ്പില്‍ രാജിവെക്കാന്‍ വൈകരുതെന്നും സ്വാശ്രയ കോളജുകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കെ പി സിസി പ്രസിഡന്‍റ് സുധീരന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമി സമരം വിദ്യാര്‍ഥി സമരം മാത്രമാണെന്ന നിലപാടില്‍ സി പി എം നില്‍ക്കുന്പോഴാണ് സമരത്തില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്