ലോ അക്കാദമി: കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പ് നേടി വിദ്യാര്‍ഥികള്‍
സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ലോ അക്കാദമി സമരത്തിന്റെ പ്രധാന നേട്ടം.
സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ലോ അക്കാദമി സമരത്തിന്റെ പ്രധാന നേട്ടം. ലക്ഷ്മി നായരുടെ മാറ്റം, പുതിയ പ്രിന്‍സിപ്പലിന്റെ നിയമനം എന്നിവയില്‍ മാനേജ്മെന്റ് കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പും വിദ്യാര്‍ഥികള്‍ക്ക് നേടാനായി.
എസ്എഫ്ഐ മാനേജ്മെന്‍റുമായി ഉണ്ടാക്കിയ കരാരും പുതിയ കരാറും തമ്മിലെ പ്രധാന വ്യത്യാസം സര്‍ക്കാരിന്റെ ഇടപെടലാണ്. മാനേജ്മെന്‍റ് ഒരു വിദ്യാര്‍ഥി സംഘടനയും തമ്മിലുള്ള സ്വകാര്യ കരാറെന്ന നിലയിലുള്ള ബലഹീനത ആദ്യ കരാറിനുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥി സംഘടനകളുടെയും പങ്കാളിത്തത്തോടെ ധാരണയുണ്ടാക്കാനായി എന്നതാണ് പുതിയ കരാറിന്റെ പ്രത്യേകത.
ലക്ഷ്മി നായരെ താല്ക്കാലികമായി മാറ്റി ചുമതല വൈസ് പ്രിന്‍സിപ്പിലിന് നല്‍കുകയാണ് ആദ്യം ചെയ്തത്. ലക്ഷ്മി നായരെ മാറ്റി പകരം യൂനിവേഴ്സിറ്റി അംഗീകരിച്ച യോഗ്യതകളുള്ള പ്രിന്‍സലപ്പലിനെ നിയമിക്കാമെന്ന് ഇപ്പോള്‍ മാനേജ്മെന്റ് അംഗീകരിച്ചു. ഈ വ്യവസ്ഥകളില്‍ മാറ്റമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രധാന പോയിന്റും കരാറിന്റെ ഭാഗമാക്കാനായി.
തങ്ങള്‍ നേടിയതിനപ്പുറം ഒന്നും നേടാനായില്ലെന്ന നിലപാടില്‍ എസ്എഫ്ഐ നില്‍ക്കുമ്പോള്‍ എസ്എഫ്ഐയുടെ അവകാശവാദത്തെ മറ്റു സംഘടനകള്‍ തള്ളിക്കളയുന്നു. ഭൂമി വിഷയത്തില്‍ റവന്യു വകുപ്പ് അന്വേഷണവുമായി മുന്നോട്ട് പോയതാണ് മാനേജ്മെന്റിനെ
വിട്ടുവീഴ്ചക്ക് പ്രരിപ്പിച്ചതെന്നാണ് സൂചന.