കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി
ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് ജനവിധി തേടുന്നത് ആറാം തവണയാണ്. ഇത്തവണയും തൃപ്പൂണിത്തുറക്കാരുടെ പിന്തുണ തനിക്കെന്ന വിശ്വാസത്തിലാണ് ബാബു...
തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ അഞ്ച് തവണയും വിജയിപ്പിച്ച തൃപ്പൂണിത്തുറക്കാര്‍ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ ബാബു വോട്ട് തേടുന്നത്. കൂടാതെ വിജയത്തിലൂടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറുപടി പറയാനുമാണ് ബാബു ശ്രമിക്കുന്നത്.
ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് ജനവിധി തേടുന്നത് ആറാം തവണയാണ്. ഇത്തവണയും തൃപ്പൂണിത്തുറക്കാരുടെ പിന്തുണ തനിക്കെന്ന് ബാബു. വിജയിച്ചാല്‍ അഴിമതി ആരോപണങ്ങള്‍ക്കുള്ള മറുപടിയാകുമെന്നും ബാബു പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ കാലതാമസം തിരഞ്ഞെടുപ്പ് പ്രചരണത്തെ വൈകിപ്പിച്ചെങ്കിലും അതൊന്നും കെ ബാബുവിനെ ബാധിച്ചിട്ടില്ല. കാരണം ഇത് ആദ്യമായല്ല ബാബു വോട്ട് ചോദിച്ച് തൃപ്പൂണിത്തുറക്കാരെ സമീപിക്കുന്നത്.
91 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ തൃപ്പൂണിത്തുറക്കാര്‍ ബാബുവിനെ നിയമസഭയിലേക്ക് എത്തിച്ചു. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം പോലും ബാബുവിന് മണ്ഡലത്തില്‍ ഇല്ല. ഇത്തവണയും തൃപ്പൂണിത്തുറക്കാരുടെ പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് കെ ബാബു.
അഴിമതി ആരോപണങ്ങള്‍ യാതൊരു തരത്തിലും തിരഞ്ഞെടുപ്പില്‍ മങ്ങല്‍ ഏല്‍പ്പിക്കില്ലെന്നും ബാബു പറയുന്നു. ബുധനാഴ്ച വൈക്കുന്നേരം സ്റ്റാച്ചു ജംഗ്ഷനിലെ കടകളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചാണ് ബാബു തന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.