ലോ അക്കാദമിക്കെതിരായ ബിജെപിയുടെ പരാതിയില്‍ 15 ന് കോടതി വാദം കേള്‍ക്കും

Update: 2017-09-07 08:50 GMT
ലോ അക്കാദമിക്കെതിരായ ബിജെപിയുടെ പരാതിയില്‍ 15 ന് കോടതി വാദം കേള്‍ക്കും
Advertising

കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയില്‍ മാനേജ്മെന്റിന്റെ നിലപാട്.

ലോ അക്കാദമിക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ ഈ മാസം 15-ന് കോടതി വാദം കേള്‍ക്കും. കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയില്‍ മാനേജ്മെന്റിന്റെ നിലപാട്. ട്രസ്റ്റ് അംഗങ്ങളെ കേസുമായി ബന്ധിപ്പിക്കുന്ന അനുവാദ ഹര്‍ജി ഇല്ലെന്ന കാര്യമാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്. ലക്ഷ്മി നായര്‍ക്കും വിദ്യാഭ്യാസ റവന്യൂമന്ത്രിമാര്‍ അടക്കം 30 പേര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും അഭിഭാഷകരാണ് കോടതിയില്‍ എത്തിയത്.

ലോ അക്കാദമിയില്‍ ക്രമക്കേട് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ ഹര്‍ജി. ലക്ഷ്മി നായര്‍ ഇന്ന് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി,റവന്യൂമന്ത്രി, കേരള വി സി, എജി എന്നിവരുള്‍പ്പടെ മുപ്പത് പേര്‍ക്ക് ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസ് അയച്ചിരുന്നു.

Tags:    

Similar News