നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും എം.ടി

Update: 2017-09-22 01:41 GMT
Editor : Ubaid
നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും എം.ടി
Advertising

നോട്ട് പ്രതിസന്ധി തുടരുന്നുവെന്നും ഇപ്പോഴും എന്തുകൊണ്ടാണ് പ്‌ളാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എം.ടി പറഞ്ഞു

Full View

നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുന്നുവെന്ന് പ്രമുഖ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. മോദിയെ തുഗ്‌ളക്ക് എന്ന് വിശേഷിപ്പിച്ചതിനെതിരെ എം.ടിയെ ബി.ജെ.പി കടന്നാക്രമിച്ചതിന് തൊട്ട് പിറകെയാണ് നോട്ട് പ്രതിസന്ധിക്കെതിരെ എം.ടി വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നോട്ട് പ്രതിസന്ധി തുടരുന്നുവെന്നും ഇപ്പോഴും എന്തുകൊണ്ടാണ് പ്‌ളാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എം.ടി പറഞ്ഞു. മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരന് ഇടതുപക്ഷത്തെയും യു.ഡി.എഫിലെയും നേതാക്കള്‍ പിന്തുണയറിയിച്ചിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News