ഹാദിയയെ ഉപദ്രവിക്കുന്നുവെന്ന ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്

Update: 2017-11-01 15:03 GMT
Editor : Muhsina
ഹാദിയയെ ഉപദ്രവിക്കുന്നുവെന്ന ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്
Advertising

വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയെ അച്ഛൻ പീഡിപ്പിക്കയും മയക്കുമരുന്ന് നൽകുകയും ചെയ്യുകയാണെന്ന് ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് സംസ്ഥാന വനിതാ കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. ഹാദിയയുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത..

വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയെ അച്ഛൻ പീഡിപ്പിക്കയും മയക്കുമരുന്ന് നൽകുകയും ചെയ്യുകയാണെന്ന് ആരോപണം തള്ളി പൊലീസ് റിപ്പോർട്ട്. കോട്ടയം എസ്പിയാണ് സംസ്ഥാന വനിതാ കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. ഹാദിയയുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കാൻ വനിതാ കമ്മീഷൻറെ നിർദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സ്ഥിതി വിവര റിപ്പോർട്ട് കോട്ടയം എസ്പി മുഹമ്മദ് റഫീക്ക് നൽകിയത്. അഞ്ചു ദിവസത്തിലൊരിക്കൽ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്ന് എസ്പിക്ക് നിർദ്ദേശം നല്‍കുമെന്ന് ജോസഫൈൻ അറിയിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News