ലോകസമാധാനത്തിനായി പള്ളികളില്‍ പ്രാര്‍ഥനകള്‍
Update: 2017-11-12 20:29 GMT
പ്രാര്‍ത്ഥന ഇന്തോ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍
ലോകസമാധാനത്തിനായി സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യതയുടെ പശ്ചാത്തലത്തിലായിരുന്നു പ്രാര്‍ത്ഥന.
ഉറിയിലെ തീവ്രവാദാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി രൂപതയ്ക്കു കീഴിലെ പള്ളികളില്‍ ഇന്ന് പ്രാര്‍ത്ഥനാദിനം ആചരിച്ചു.
കുറുബാനയ്ക്കിടെ ലോകസമാധാനത്തിനുള്ള സന്ദേശവും നല്കി.