നിയമസഭക്കു മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹം

Update: 2017-11-23 05:09 GMT
Editor : admin
നിയമസഭക്കു മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹം
Advertising

മെഡിക്കല്‍ കൌണ്‍സിലിന്റെ പരിശോധനയില്‍ സൌകര്യങ്ങള്‍ ഇല്ലെന്ന് കണ്ടാണ് സീറ്റുകള്‍ നഷ്ടപ്പെട്ടതെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ ......

കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പുതിയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ നഷ്ടടപ്പെടാന്‍ ഇടയായതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം എല്‍ എ മാര്‍ നിയമസഭക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നു. അന്യസംസ്ഥാന ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവധാനതയില്ലാത്ത നടപടികളാണ് സീറ്റു നഷ്ടത്തിലേക്ക് എത്തിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.

തിരുവനന്തപുരം, കോന്നി, ഇടുക്കി, മഞ്ചേരി, കാസര്‍കോട് എന്നീ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം വഴിമുട്ടിയതാണ് പ്രതിപക്ഷം പ്രശ്നമായി ഉയര്‍ത്തിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതുള്‍പ്പെടെ ആയിരത്തോളം മെറിറ്റ് സീറ്റുകള്‍ സംസ്ഥാനത്തിന് നഷ്ടമായെന്ന് പ്രതിപക്ഷം ആരോപിച്ചു

എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ മതിയാ സൌകര്യമൊരുക്കാത്തത് മൂലമാണ് മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം റദ്ദാക്കിയതെന്ന് ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. എല്ലാ സൌകര്യമൊരുക്കിയിട്ടേ മെഡിക്കല്‍ കോളജ് ആരംഭിക്കൂ എന്നത് പ്രയോഗികമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

സര്‍ക്കാര്‍ നിലപാടില് പ്രതിഷേധിച്ച് പ്രതിപക്ഷ സഭ വിട്ടിറങ്ങി. മെഡിക്കല്‍ കോളജ് നഷ്ടപ്പെട്ട മണ്ഡലത്തിലെ എം എല്‍ എ മാര്‍ നിയസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുകയും ചെയ്തു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News