കുമ്മനത്തിനെതിരെയുള്ള ആസൂത്രിത വധശ്രമമെന്ന് ബിജെപി
ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതാക്കളാണ് ഈ ആക്രമണത്തിന് പിന്നില്‍. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് അക്രമികള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്തത്
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ആക്രമണം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് . കുമ്മനത്തെ വകവരുത്താന്‍ ഉന്നംവച്ചുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ ആക്രമണം. സിപിഎമ്മിന്‍റെ സംസ്ഥാന നേതൃത്വമാണ് ഈ ഗൂഢാലോചനക്ക് പിന്നില്‍. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതാക്കളാണ് ഈ ആക്രമണത്തിന് പിന്നില്‍. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് അക്രമികള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്തത്. പൊലീസുമായി ചേര്‍ന്നാണ് സിപിഎം ഗൂഢാലോചന നടന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നുയ