രമേശ് ചെന്നിത്തല ഡല്‍ഹിയില്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തി

Update: 2017-11-24 12:46 GMT
Editor : admin
രമേശ് ചെന്നിത്തല ഡല്‍ഹിയില്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തി
Advertising

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ഹൈക്കമാന്‍റുമായി ചര്‍ച്ച നടത്തും

Full View

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവിയ തെര‍ഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തോല്‍വിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടന്നതായി ചെന്നിത്തല പറഞ്ഞു. പൊലീസ് തലപ്പത്തുണ്ടായ അഴിച്ച് പണിയില്‍ പ്രതികരിക്കാനില്ലെന്നും, എന്നാല്‍ ടിപി സെന്‍കുമാര്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍ ആണെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവിയ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. രാത്രി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമദ് പട്ടേലുമായി കൂടിക്കാഴ്ചനടത്തി. രാവിലെ പതിനൊന്ന് മണിക്ക് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കണ്ടു. നിയുക്ത പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔപചാരിക കൂടിക്കാഴ്ച്ചക്കപ്പുറം തെരഞ്ഞെടുപ്പ് തോല്‍വിയു ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി ചെന്നിത്തല പറഞ്ഞു.

കേരള പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിച്ച് പണികളെക്കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാല്‍ ടിപി സെന്‍കുമാര്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വൈകിട്ട് ഷീല ദീക്ഷിതുമായും, മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തും. നാളെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News