പൊളിച്ചത് കള്ളന്റെ കുരിശ്: പിണറായിക്ക് കാനത്തിന്റെ മറുപടി
Update: 2017-12-01 09:55 GMT
സിപിഐ എന്നും ശരിയുടെ പക്ഷത്താണ് നിലയുറപ്പിക്കാറെന്നും കാനം രാജേന്ദ്രന്
മുഖ്യമന്ത്രി പിണറായി വിജയന് കാനം രാജേന്ദ്രന്റെ മറുപടി. പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണ്. തുടക്കത്തില്‍ ആരും വിമര്‍ശിച്ച് രംഗത്തെത്താതിരുന്നത് അതിന്റെ തെളിവാണ്. അതിനെ ത്യാഗത്തിന്റെ കുരിശായി തെറ്റിദ്ധരിപ്പിക്കരുത്. സിപിഐ എന്നും ശരിയുടെ പക്ഷത്താണ് നിലയുറപ്പിക്കാറെന്നും കാനം രാജേന്ദ്രന് കോട്ടയത്ത് പറഞ്ഞു.