ഭൂമി കൈമാറ്റ കേസില്‍ കാന്തപുരത്തിനെതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്
Update: 2017-12-01 15:20 GMT
തലശ്ശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്
അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റ കേസില്‍ കാന്തപുരത്തിനെതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്. തലശ്ശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ നിന്നും കാന്തപുരത്തെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. കാന്തപുരത്തെ പ്രതി ചേര്‍ക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ത്വരിത പരിശോധനക്കു ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.