രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Update: 2017-12-14 07:00 GMT
Editor : Muhsina
രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
Advertising

സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

സംഘടന തെരഞ്ഞെടുപ്പിന് മുൻപ് കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയുമായിക്കായി ചർച്ച നടത്തി. കൂടുതൽ കേരള നേതാക്കൾ ചർച്ചകൾക്കായി അടുത്തയാഴ്ച്ച ഡൽഹിയിലെത്തും. തെര ഞ്ഞെടുപ്പ് ഏത് തരത്തിൽ വേണമെന്ന ചർച്ചയും നടക്കും

സംഘടന തെരഞ്ഞെടുപ്പിനുള്ള സമയക്രമം പ്രഖ്യാപിച്ചതോടെയാണ് ഹൈക്കമന്റുമായി കേരളനേതാക്കൾ ചർച്ചകൾ ആരംഭിച്ചത്. സംഘടനാ തെരെഞ്ഞെടുപ്പിന് മുൻപ് കെ പിസിസിക്ക് സ്ഥിരം അധ്യക്ഷനെ നിയമിക്കണമോയെന്നതാണ് പ്രധാന ചർച്ച. ഇതിനുപുറമെ തെരഞ്ഞെടുപ്പ് ഏത് തരത്തിൽ വേണമെന്നതും ചർച്ചയാകും. ഒക്ടോബർ 30നു പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കേണ്ടതിനാൽ വിപുലമായ തെരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യതയില്ല. ബൂത്ത് തലത്തിൽ തെരഞ്ഞെടുപ്പും മണ്ഡലം മുതൽ പിസിസിവരെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനുമാണ് നീക്കം. ഈക്കാര്യങ്ങൾ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായി.

സ്ഥിരം അധ്യക്ഷനെ ഉടൻ നിശ്ചയിക്കണമെന്നു ചെന്നിത്തല അവശ്യപ്പെട്ടതായാണ് സൂചന. സോണിയ ഗാന്ധിയുമായി കൂടികാഴ്ച നിസ്ചയിച്ചിരുനെങ്കിലും പിന്നീട് റദ്ദാക്കി. താത്കാലിക അധ്യക്ഷന് കീഴിൽ തെരഞ്ഞെടുപ്പ് സുഗമമായിരിക്കില്ലെന്നാണ് ഹൈക്കമാൻഡുമായി അടുത്ത് നിൽക്കുന്ന എം പി മാരുടെ നിലപാട്. ചർച്ചകൾക്കായി ഉമ്മൻചാണ്ടി, വിഎം സുധീരൻ എന്നിവരെ ഹൈകമാൻഡ് എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ചു. ഇരുവരും അടുത്ത ആഴ്ച തലസ്ഥാനത്ത് എത്തും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News