പി.സി ജോര്‍ജിനെ വിമര്‍ശിച്ച് വീണ്ടും സ്പീക്കര്‍

Update: 2017-12-16 06:56 GMT
Editor : Ubaid
പി.സി ജോര്‍ജിനെ വിമര്‍ശിച്ച് വീണ്ടും സ്പീക്കര്‍
Advertising

പരാമര്‍ശം മനുഷ്യത്വരഹിതമാണെന്നും ന്യായീകരണവുമായി വരുന്നത് ക്രിമനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്നും സ്പീക്കര്‍ പറഞ്ഞു

നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ച് വീണ്ടും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പരാമര്‍ശം മനുഷ്യത്വരഹിതമാണെന്നും ന്യായീകരണവുമായി വരുന്നത് ക്രിമനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്‍പീക്കറുടെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കാം

പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണന യിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെ
സംബന്ധിച്ചോ എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയിൽ കയറി
അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാൽ അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവേ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്.
"അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ "
എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെനിലപാട്. ശരിയാണെന്നു തോന്നുന്നവർക്ക് ഐക്യപ്പെടാം. അല്ലാത്തവർക്ക് വിയോജിക്കാം.
ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത്‌ ക്രിമിനലുകൾക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്റെഉറച്ച ബോധ്യമാണിത്.
ഈ സംഭവത്തിൽ ഞാൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് ചിലസുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.
തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News