ഗവര്‍ണറും ഭാര്യയും ഇനി കേരളത്തിലെ വോട്ടര്‍മാര്‍
സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ വോട്ടുരേഖപ്പെടുത്താനൊരുങ്ങുന്നത്.
ഗവര്‍ണര്‍ പി സദാശിവവും പത്നിയും ഇനി കേരളത്തിലെ വോട്ടര്‍മാര്‍. ഇരുവര്‍ക്കും തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ വോട്ടിങ് സ്ലിപ്പ് കൈമാറി. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ വോട്ടുരേഖപ്പെടുത്താനൊരുങ്ങുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും പത്നി സരസ്വതീ സദാശിവവും സമ്മതിദാനാവകാശം രേഖപ്പെടുത്തും. ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഇരുവര്‍ക്കും വോട്ടിങ് സ്ലിപ്പ് കൈമാറി. തീപാറുന്ന പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ഗവര്‍ണ്‍ക്കും പത്നിക്കും വോട്ട്. മണ്ഡലത്തിലെ ജവഹര്‍ എല്‍ പി സ്കൂളാണ് വോട്ടിങ് കേന്ദ്രം. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ വോട്ടുരേഖപ്പെടുത്താനൊരുങ്ങുന്നത്.
നൂറു ശതമാനം വോട്ടുറപ്പാക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഗവര്‍ണറെയും പത്നിയെയും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത്.