കേന്ദ്ര സര്‍ക്കാര്‍ ഭ്രൂണഹത്യക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന് കെസിബിസി

Update: 2017-12-21 21:53 GMT
Editor : admin
കേന്ദ്ര സര്‍ക്കാര്‍ ഭ്രൂണഹത്യക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന് കെസിബിസി
Advertising

24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നതിന് എതിരെ വീണ്ടും കെസിബിസി. പ്രശ്നമുന്നയിച്ച് പ്രധാനമന്ത്രിയെ കാണും.

Full View

24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നതിന് എതിരെ വീണ്ടും കെസിബിസി . ഭ്രൂണഹത്യക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെസിബിസി ആരോപിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രധാനമന്ത്രിയെയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും നേരിട്ട് കാണാനൊരുങ്ങുകയാണ് കെസിബിസി.

ഭ്രൂണഹത്യക്ക് അനുകൂല സാഹചര്യമൊരുക്കി അയോഗ്യര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണത്തിനെതിരെ കെസിബിസി വീണ്ടും രംഗത്ത്. നിയമം പ്രാബല്യത്തില്‍ വരുത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പ് വീണ്ടും തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പ്രോ - ലൈഫ് സമിതി രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയേയും കേരളത്തില്‍ നിന്നുള്ള എംപിമാരേയും നേരിട്ട് കാണാനും വിഷയത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താനും പ്രത്യേക സംഘം രൂപീകരിച്ചു കഴിഞ്ഞു.

കര്‍ശന നിയന്ത്രണങ്ങളോടെ ഗര്‍ഭഛിദ്രം നടത്താന്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. എന്നാല്‍ മിഡ് വൈഫുമാര്‍ക്കും യുനാനി, സിദ്ധ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി നല്‍കാനാണ് കേന്ദ്ര ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നത്. തികച്ചും അശാസ്ത്രീയമായ ഈ നിയമം നിലവില്‍ വന്നാല്‍ സ്ത്രീകളുടെ മരണ നിരക്ക് ഉയരും. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ആക്ട് കൂടുതല്‍ കര്‍ശനമാക്കുകയോ റദ്ദ് ചെയ്യുകയോ വേണമെന്ന ആവശ്യമാണ് കെസിബിസി പ്രോ ലൈഫ് സമിതി മുന്നോട്ടു വെക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News