റബ്ബര്‍ വിലസ്ഥിരത ഫണ്ട് പൂര്‍ണമായും കര്‍ഷകരിലേക്കെത്തിയില്ല

Update: 2017-12-26 20:38 GMT
Editor : Sithara
റബ്ബര്‍ വിലസ്ഥിരത ഫണ്ട് പൂര്‍ണമായും കര്‍ഷകരിലേക്കെത്തിയില്ല
Advertising

ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനായി കഴിഞ്ഞ ബജറ്റില്‍ വിലസ്ഥിരത ഫണ്ട് പ്രഖ്യാപിച്ചങ്കിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും നേട്ടമുണ്ടായില്ല.

ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനായി കഴിഞ്ഞ ബജറ്റില്‍ വിലസ്ഥിരത ഫണ്ട് പ്രഖ്യാപിച്ചങ്കിലും ഭൂരിഭാഗം കര്‍ഷകര്‍ക്കും നേട്ടമുണ്ടായില്ല. 500 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്. ഒരു കിലൊ റബ്ബറിന് 150 രൂപയെങ്കിലും സ്ഥിരമായി കിട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Full View

റബര്‍ വില 100 രൂപയ്ക്കു താഴെ പതിച്ചപ്പോഴാണ് വിലസ്ഥിരതയ്ക്കായി 2014 -15 ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയത്. കര്‍ഷകന് 150 രൂപ കിലോയ്ക്ക് ഉറപ്പുവരുത്തുകയായിരുന്നു പദ്ധതി ലക്ഷ്യം. അപേക്ഷിച്ച കര്‍ഷകരിലേക്ക് 300 കോടി രൂപ പൂര്‍ണമായും ലഭിച്ചു. പിന്നീട് 2015-16 ബജറ്റില്‍ വിലസ്ഥിരതയ്ക്കായി 500 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിലും തുക അത്രയും തന്നെ നീക്കിവച്ചു. എന്നാല്‍ ബില്ല് തയ്യാറാക്കി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന് ശേഷം അപേക്ഷിച്ച പല കര്‍ഷകര്‍ക്കും തുക ലഭ്യമായിട്ടില്ല. 2016-17 ബജറ്റില്‍ നീക്കിവച്ചതില്‍ 40.42 കോടി രൂപ മാത്രമാണ് കര്‍ഷകരിലെത്തിയത്. മാര്‍ച്ച് മാസത്തിനകം ലഭ്യമാക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഉറപ്പ്.

കഴിഞ്ഞ ഒരു മാസക്കാലമായി റബര്‍ വില 150 രൂപ കടന്നെങ്കിലും എത്രനാള്‍ ഇത് ഉണ്ടാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ചതും കാലാവസ്ഥാ വ്യത്യാസത്താല്‍ ആഭ്യന്തര വിപണിയില്‍ റബറിന്‍റെ ഉല്‍പാദനം കുറഞ്ഞതുമാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണം. റബര്‍ മേഖലയിലെ ചെറുകിട വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച റബര്‍ പാര്‍ക്കും കടലാസിലൊതുങ്ങുകയാണ്. കേന്ദ്രബജറ്റില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ട ചെറുകിട റബര്‍ കര്‍ഷകര്‍ സംസ്ഥാന ബജറ്റില്‍ റബറൈസ്ഡ് ടാറിംഗ് പോലുള്ള പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്കാണ് കാതോര്‍ക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News