വര്‍ണങ്ങള്‍ വാരിവിതറി കേരളം
Update: 2018-01-04 23:03 GMT
നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഹ്ലാദത്തിലാണ് കേരളത്തിലെ ഉത്തരേന്ത്യന്‍ സമൂഹവും.
നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഹ്ലാദത്തിലാണ് കേരളത്തിലെ ഉത്തരേന്ത്യന്‍ സമൂഹവും. കോഴിക്കോട് ഗുജറാത്തി സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഹോളി ആഘോഷം.
വിവിധ വര്‍ണ്ണത്തിലുളള പൊടികള്‍, നിറം കലക്കിയ വെളളം, പരസ്പരം നിറമുളള പൊടികള്‍ വാരിയെറിഞ്ഞ് , നൃത്തമാടി ഹോളിയുടെ ആഹ്ലാദ തിമിര്‍പ്പിലാണ്
കേരളത്തിലെ ഉത്തരേന്ത്യന്‍ സമൂഹവും. പരമ്പരാഗത ആചാരങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ട്. പരസ്പരമുളള സ്നേഹവും കരുതലുമാണ് നിറം ചാര്‍ത്തുന്നതിലൂടെ പ്രകടിപ്പിക്കുന്നത്. ഹോളി സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ഇതെല്ലാം തിന്‍മയെ തോല്‍പിച്ച നന്‍മയുടെ വിജയത്തിന്റെതാണ്.