ക്രമസമാധാനം തകര്‍ന്നു; പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരന്‍

Update: 2018-01-05 18:18 GMT
Editor : Sithara
ക്രമസമാധാനം തകര്‍ന്നു; പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരന്‍
Advertising

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാനനില പരിപാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. സിപിഎമ്മും ബിജെപിയും ചോരക്കളി നിര്‍ത്താന്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതിന്റെ ഉത്തരാവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ലിസ്റ്റനുസരിച്ച് പോലീസ് പ്രതികളെ പിടികൂടുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ബന്ധുനിയമന വിവാദത്തെ സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നമായി കണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് സുധീരന്‍ പറഞ്ഞു. സത്യപ്രതിഞ്ജ ലംഘനവും സ്വജനപക്ഷപാതവുംനടത്തിയ ഇ.പി ജയരാജന്‍ രാജിവെക്കുകകയോ പുറത്താക്കുകയോ വേണം. ജയരാജന്റെ രാജി ആവശ്യപ്പെട്ട് 17 ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും സുധീരന്‍ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News