ബി ജെ പിയുടെ അന്തിമസ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്

Update: 2018-01-06 10:22 GMT
Editor : admin
ബി ജെ പിയുടെ അന്തിമസ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന്
Advertising

സംസ്ഥാന സെക്രട്ടറി വി വി രാജേഷ് നെടുമങ്ങാടും ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ അരുവിക്കരയിലും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

Full View

ബി ജെ പിയുടെ അന്തിമസ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചേക്കും. 20 ഓളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്രത്തിന് സമര്‍പ്പിച്ചു.

എന്‍ ഡി എയിലെ ഘടകകക്ഷികളുമായുളള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാണ് ബി ജെ പി അന്തിമസ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാന സെക്രട്ടറി വി വി രാജേഷ് നെടുമങ്ങാടും ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ അരുവിക്കരയിലും പ്രചാരണം
ആരംഭിച്ചു കഴിഞ്ഞു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി രാജിപ്രസാദും ചിറയിന്‍കീഴ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ഡോ. പി പി വാവയും സ്ഥാനാര്‍ത്ഥികളാകും. ആലുവയില്‍ ലതാ ഗംഗാധരനെ മത്സരിപ്പിക്കാനാണ് തീരുമാനം. ഹരിപ്പാട് അശ്വനി ദേവ് സ്ഥാനാര്‍ത്ഥിയാകും. തൃക്കാക്കര സീറ്റ് എല്‍ ജെ പിക്ക് നല്‍കാനാണ് തീരുമാനം. പി സി തോമസ് പിന്മാറിയ സാഹചര്യത്തില്‍ പാലായില്‍ ജില്ലയില്‍ നിന്നുളള ബി ജെ പി നേതാവിനെയാണ് പാര്‍ട്ടി പരിഗണിച്ചിട്ടുളളത്. സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News