അപരഭീഷണിയില്‍ സ്ഥാനാര്‍ഥികള്‍
നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെയാണ് അപരന്മാരുടെ വ്യക്തമായ ചിത്രം തെളിഞ്ഞത്.
സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ സമയം പാരയും തുണയുമായി ഇത്തവണയും അപരന്മാരുടെ നീണ്ട നിര. നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെയാണ് അപരന്മാരുടെ വ്യക്തമായ ചിത്രം തെളിഞ്ഞത്. ഇഞ്ചാടിഞ്ച് പോരാട്ടം നടക്കുന്ന മിക്ക മണ്ഡലങ്ങളിലും പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളോട് സാമ്യമുള്ള സ്വതന്ത്രന്മാര്‍ പത്രിക നല്‍കിക്കഴിഞ്ഞു.
കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനന് അതെ പേരില്‍ രണ്ട് പേരാണ് അപരന്മാര്‍. ചേര്‍ത്തല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് ശരത്, കുട്ടനാട്ടിലെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാം, അങ്കമാലിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലി, അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജി, മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍, തലശ്ശേരിയില യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അബ്ദുള്ളക്കുട്ടി, പേരാവൂരില്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ക്കും അതേ പേരില്‍ തന്നെ അപരന്മാരുണ്ട്.
തിരുവനന്തപുരം മണ്ഡലത്തില്‍ വി എസ് ശിവകുമാറിന് അപരന്മാരായി പി ജി ശിവകുമാറും ആര്‍ ശിവകുമാറുമാണ് പത്രിക നല്‍കിയിരിക്കുന്നത്
പത്തനാപുരത്ത് നടന്‍ ജഗദീഷിന്റെ അപരന്‍ വി ജെ ജഗദീഷ്. തൃപ്പൂണിത്തുറയില്‍ യുഡിഎഫിലെ കെ ബാബുവിനും എല്‍ഡിഎഫിലെ എം സ്വരാജിനും അപരന്മാരുണ്ട്. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും തൊടുപുഴയില്‍ പി ജെ ജോസഫും ചവറയില്‍ ഷിബു ബേബി ജോണും അപരഭീഷണി നേരിടുന്നു.
തൃത്താലയില്‍ വി ടി ബല്‍റാമിന് എതിരായി വെറും ബല്‍റാമും ചിറ്റൂരില്‍ കെ അച്ചുതന് എതിരായി വെറും അച്ച്യുതനും പത്രിക നല്‍കിയപ്പോള്‍ പട്ടാമ്പിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന്റെ പേരിന് സാമ്യമുള്ള മൂന്ന് പേരാണ് പത്രിക നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ലീഗ് സ്ഥാനാര്‍ഥികളായ ടി എ അഹമ്മദ് കബീറിനും സി മമ്മൂട്ടിക്കും ഓരോ അപരന്മാരുണ്ടെങ്കില്‍ തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിനെതിരെ കെ ടി അബ്ദുല്‍ ജലീലും രണ്ട് അബ്ദുല്‍ ജലീലുമാരും രംഗത്തുണ്ട്.
താനൂരിലെ രണ്ട് അബ്ദുറഹ്മാന്മാര്‍ക്കം അപരന്മാരുള്ളത് ഇരുമുന്നണികള്‍ക്കും തിരിച്ചും മറിച്ചും തലവേദനയാകും. ഒന്നൊഴികെ 12 മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാര്‍ രംഗത്തുണ്ടെന്നതാണ് കോഴിക്കോട് ജില്ലയിലെ സവിശേഷത
കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ്കുമാറും ഉദുമയില്‍ കെ സുധാകരനും അപരഭീഷണി നേരിടുന്നവരാണ്.