താനൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം
മുസ്ലിം ലീഗ്, സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
താനൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂരില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശം. നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
താനൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി. ആര്‍.ഡി.ഒയുടെ നേതൃത്വത്തിൽ തിരൂരിലാണ് സർവകക്ഷി സമാധാന യോഗം ചേർന്നത് . മുസ്ലിം ലീഗ്, സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സംഘർഷമുണ്ടാക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് രാഷ്ട്രീയ പ്രതിനിധികൾ പറഞ്ഞു . അടുത്ത ദിവസം തന്നെ ജനങ്ങൾക്കുണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു
.
പോലീസ് പരിധി വിട്ട് അതിക്രമങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് തിരൂർ ഡിവൈഎസ്.പി എ.ജെ ബാബു പറഞ്ഞു. അടുത്ത 20 ന് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ വീണ്ടും സമാധാന യോഗം ചേരും. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പൊലീസ് ഭീകരതക്കെതിരെ ശക്തമായ വികാരമാണ് യോഗത്തിൽ ഉയർന്നത് .