വിവാദ ഭൂമിയിടപാട്: അതിരൂപതയുടെ വൈദിക യോഗം നാളെ

Update: 2018-02-09 04:19 GMT
Editor : Sithara
Advertising

വിവാദ ഭൂമിയിടപാടിനെ കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും

എറണാകുളം - അങ്കമാലി അതിരൂപതയുടെ വൈദിക യോഗം നാളെ ചേരും. വിവാദ ഭൂമിയിടപാടിനെ കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും. ഇതിനിടെ രൂപതയുടെ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പും വഞ്ചനയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം റേഞ്ച് ഐജിക്ക് പരാതി ലഭിച്ചു.

Full View

‌വിവാദ ഭൂമിയിടപാടിനെ ചൊല്ലി ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രിസ്ബിറ്ററി കൗൺസിൽ യോഗം ചേരുന്നത്. കർദിനാൾ നിയോഗിച്ച ആറംഗ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഹായ മെത്രാന്മാരും എറണാകുളം ബിഷപ്പ് ഹൗസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ഇടപാടിലെ കാനൻ നിയമ ലംഘനങ്ങൾ സംബന്ധിച്ച് വത്തിക്കാന് ഔദ്യോഗിക പരാതി നൽകുന്നതും യോഗത്തിൽ ചർച്ചയാവും. റിപ്പോർട്ട് ഇടവകകളിൽ അവതരിപ്പിക്കുന്ന കാര്യവും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

ഇതിനിടെ വിവാദ ഭൂമിയിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പോളച്ചൻ പുതുപ്പാറ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകി. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, രുപതാ പ്രൊക്യുറേറ്റർ ഫാ.ജോഷി പുതുവ, വികാരി ജനറൽ ഫാ. സെബാസ്റ്റാൻ വടക്കുംപാടൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി. ഇടപാടിൽ സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. സഭയുടെ ഉന്നത സ്ഥാനങ്ങളിലിരുന്ന് നടത്തിയ ക്രിമിനൽ വിശ്വാസ വഞ്ചനക്കെതിരെ ആദ്യന്തര അന്വേഷണത്തിന് പുറമേ സിവിൽ, ക്രിമിനൽ നടപടികൾ വേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News