സൌമ്യയുടെ അമ്മ പുനപ്പരിശോധന ഹരജി നല്‍കി
സൌമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമി തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വിധി അവഗണിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമം 325 വകുപ്പ് പ്രകാരം
സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിനെതിരെ സൌമ്യയുടെ അമ്മ സുമതി സുപ്രിം കോടതിയില്‍ പുനപ്പരിശോധന ഹരജി നല്‍കി. സുപ്രിം കോടതി ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി. സൌമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമി തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വിധി അവഗണിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമം 325 വകുപ്പ് പ്രകാരം സൌമ്യയെ മാരകമായി പരിക്കേല്‍പ്പിച്ചതിന് ഗോവിന്ദച്ചാമിക്ക് കോടതി ഏഴ് വര്‍ഷത്തെ അധിക തടവ് വിധിച്ചിട്ടുണ്ട്. ഇതേ കോടതി തന്നെയാണ് കൊലക്കുത്തരവാദി ഗോവിന്ദച്ചാമിയല്ല എന്ന് പറയുന്നത്. ഇത് വിധിയിലെ പ്രധാന വൈരുധ്യമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.