ആര്‍ത്തവ ദിനത്തില്‍ അധ്യാപികമാര്‍ക്ക് അവധി നല്‍കി സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ 

Update: 2018-02-22 23:04 GMT
Editor : Subin
ആര്‍ത്തവ ദിനത്തില്‍ അധ്യാപികമാര്‍ക്ക് അവധി നല്‍കി സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ 
Advertising

സംഘടനക്ക് കീഴിലെ 1200 സ്‌കൂളുകളില്‍ ആഗസ്റ്റ് ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും.

ആര്‍ത്തവ ദിനത്തില്‍ അധ്യാപകര്‍ക്ക് അവധി നല്‍കാനുള്ള തീരുമാനവുമായി ആള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍. ആര്‍ത്തവദിനങ്ങളില്‍ അവധി വേണമെന്ന് അധ്യാപികമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ആര്‍ത്തവദിനങ്ങളില്‍ അധ്യാപികമാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള ലീവാണ് അനുവദിക്കുക.

Full View

സ്വാശ്രയമേഖലയിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് വനിതകളാണ്. ഈ അധ്യാപികമാരുടെ ആവശ്യം പരിഗണിച്ചാണ് ആള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ അവധി നല്‍കാനുള്ള തീരുമാനമെടുത്തത്. തീരുമാനത്തെ അധ്യാപികമാര്‍ സ്വാഗതം ചെയ്തു. സംഘടനക്ക് കീഴിലെ 1200 സ്‌കൂളുകളില്‍ ആഗസ്റ്റ് ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും.

മതിയായ യോഗ്യതയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംഘടനക്ക് കീഴിലെ സ്‌കൂളുകളില്‍ അധ്യാപകരായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News