മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്; കൊടിയേരി ബാലകൃഷ്ണന് പ്രതിയുടെ ഭാര്യയുടെ കത്ത്

Update: 2018-03-07 22:59 GMT
മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്; കൊടിയേരി ബാലകൃഷ്ണന് പ്രതിയുടെ ഭാര്യയുടെ കത്ത്
Advertising

അറസ്റ്റിലായ സിദ്ദീവിന്റെ ഭാര്യയും സിപിഎം നവ മാധ്യമ ജില്ലാ കോര്‍ഡിനേറ്ററുമായ ഫാത്തിമയാണ് കത്തയച്ചത്

Full View

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാനുള്ള ശ്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി സിദ്ദീഖിന്റെ ഭാര്യ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് കത്തയച്ചു. പാര്‍ട്ടിയിലെ ചിലര്‍ ചേര്‍ന്ന് കേസില്‍ കുടുക്കിയതാണെന്ന് കാട്ടി സി പി എം നവമാധ്യമ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയ ഫാത്തിമ സിദ്ദീഖാണ് കത്തയച്ചത്.

എറണാകുളം വെണ്ണല സ്വദേശിയായ സാന്ദ്ര തോമസിന്റെ പരാതിയിലായിരുന്നു ഡി വൈ എഫ് ഐ നേതാവ് സിദ്ദീഖ് ഉള്‍പ്പടെവരെ പോലീസ് അറസ്റ്റ് ചെയ്തത്. സാന്ദ്ര വാങ്ങിയ വസ്തുവിന് കാരാറില്‍ പറഞ്ഞതിനേക്കാള്‍ 50 ലക്ഷം രൂപ കൂടുതല്‍ ആവശ്യപ്പെട്ടെന്നും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

എന്നാല്‍ പരാതി വ്യാജമാണെന്നും സിദ്ദീഖിനെ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ എറണാകുളം ജില്ലയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഫാത്തിമ സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് കത്തയച്ചത്. നേരത്തെ സിദ്ദീഖ് ഡി വൈ എഫ് ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നേതാക്കളുമായുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ വൈരാഗ്യത്തിന് കാരണമാണെന്ന് കത്തില്‍ പറയുന്നു. പരാതിക്കാരിയായ സാന്ദ്ര വര്‍ഷങ്ങളായുള്ള സുഹൃത്താണ്. അവരെ ഉപയോഗിച്ച് നേതാക്കള്‍ കേസില്‍ പെടുത്തിയതാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് ഫാത്തിമയുടെ ആവശ്യം.

Tags:    

Similar News